Asianet News MalayalamAsianet News Malayalam

ഹര്‍മന്‍പ്രീത് കൗറിന്‍റെ ജേഴ്സി നമ്പര്‍ 84; പിന്നില്‍ ശക്തമായ രാഷ്ട്രീയം

Did You Know That Harmanpreet Kaur Wears Jersey No 84
Author
First Published Jul 31, 2017, 5:00 PM IST

ദില്ലി: വനിതാ ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യയുടെ പെണ്‍പുലിയാണ് ഹര്‍മന്‍പ്രീത് കൗര്‍. ബൗളര്‍മാരെ ശത്രുവായി തന്നെ കാണുന്ന ബാറ്റിംഗ്. പന്ത് ഗാലറിയില്‍ എത്തിച്ച് സന്തോഷിക്കുന്ന താരം. സൗമ്യതയില്ലാത്ത ബാറ്റിംഗ് ശൈലി.. ഈ ആക്രമണ ശൈലിയാണ് കൗറിനെ വ്യത്യസ്തയാക്കുന്നത്. 

ഈ ഇന്ത്യന്‍ പെണ്‍പുലിയും- സിഖ് കലാപവും തമ്മില്‍ എന്താണ് ബന്ധം. അതറിയണമെങ്കില്‍ കൗറിന്റെ '84' എന്ന ജഴ്‌സിയെക്കുറിച്ച് ആദ്യം അറിയണം. ആ ജഴ്‌സി അണിയുന്നതിനു ഒരു കൗതുകത്തിന്റെ പേരിലല്ല. 

1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് ഹര്‍മന്‍പ്രീത് ആ ജഴ്‌സി ധരിക്കുന്നത്. എന്നാല്‍ സ്ഥിരം 84 നമ്പര്‍ ജഴ്‌സിയാണ് ധരിക്കാറുള്ളതെങ്കിലും, ഇംണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ 17 നമ്പര്‍ ജഴ്‌സിയാണ് താരം ഈ പഞ്ചാബ് താരം ധരിച്ചത്.

Follow Us:
Download App:
  • android
  • ios