കായിക താരങ്ങളോടും മത്സരങ്ങളൊടും അധികൃതർക്കുള്ള അവഗണന കാണണമെങ്കിൽ കാസർകോഡ് ജില്ലാ സ്കൂൾ കായികമേളാ വേദിയിലെത്തിയാൽ മതി. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് ഇത്തവണ കായിക മേള നടത്തുന്നെത്.

കാസര്‍കോട്: കായിക താരങ്ങളോടും മത്സരങ്ങളൊടും അധികൃതർക്കുള്ള അവഗണന കാണണമെങ്കിൽ കാസർകോഡ് ജില്ലാ സ്കൂൾ കായികമേളാ വേദിയിലെത്തിയാൽ മതി. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് ഇത്തവണ കായിക മേള നടത്തുന്നെത്.

കല്ലും കുറ്റിചെടികളും നിറഞ്ഞ ട്രാക്ക്. കാടുമൂടികിടക്കുന്ന മൈതാനം. മണ്ണിട്ട് നിറച്ച ജംപിംഗ് പിറ്റ്. 400 മീറ്റർ വേണ്ടിടത്ത് 200 മീറ്റർ പോലു തികയാത്ത ട്രാക്ക്. കാസർഗോഡ് ജില്ലാ സ്കൂൾ കായികമേളയുടെ വേദിയാണിത്. ഒട്ടും മുന്നൊരുക്കമില്ലെണ് വ്യക്തം. 

ചരൽ കല്ലുകളിലൂടെയുള്ള ഓട്ടത്തിൽ തളർന്ന് പലരും വീണു. ആവശ്യത്തിന് ഹർഡിലുകളില്ല. ഓരോരുത്തരെയായി മത്സരിപ്പിച്ചാണ് വിജയിയെ കണ്ടെത്തുന്നത്. സബ് ജില്ലാ മത്സരങ്ങൾ നടത്തിയ ഹർഡിൽസുകൾ ലഭ്യാമാണെന്നിരിക്കെയാണ് ഈ സാഹസം. മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. പക്ഷെ ലഭിച്ചില്ലെന്നാണ് അധികൃതരുടെ പ്രതികരണം.

ഇത്തരത്തിലാണെങ്കിൽ എന്തിനാണ് മത്സരങ്ങൾ നടത്തുന്നതെന്നാണ് കായിക താരങ്ങളുടെ ചോദ്യം. മീറ്റിന് വിദ്യഭ്യാസ വകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ല.