Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് സെമിയില്‍

Djokovic enters French Open semis
Author
Paris, First Published Jun 3, 2016, 6:49 AM IST

പാരീസ്: ഒന്നാം സീഡ് നൊവാക് ജോകോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്‍റെ സെമി ഫൈനലിൽ കടന്നു. ജോകോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് ഏഴാം സീഡ് തോമസ് ബെർഡിച്ചിനെ തോൽപിച്ചു. ജോകോവിച്ച് സെമിയിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ നേരിടും.

പതിമ്മൂന്നാം സീഡായ തീം ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഡേവിഡ് ഗോഫിനെ തോൽപിച്ചു. ആദ്യ സെമിയിൽ ആൻഡി മറേ നിലവിലെ ചാന്പ്യൻ സ്റ്റാൻ വാവ്‌റിങ്കയെ നേരിടും. വനിതകളിൽ സെറീന വില്യംസും കികി ബെർട്ടെൻസും സെമിയിലെത്തി.

 

Follow Us:
Download App:
  • android
  • ios