ഡിആര്‍എസ് നടപ്പാക്കുന്ന രണ്ടാമത്തെ ടി20 ലീഗാണ് ഐപിഎല്‍
മുംബൈ: ഐപിഎല് 11-ാം എഡിഷനില് ഡിസിഷന് റിവ്യൂ സിസ്റ്റം(ഡിആര്എസ്) നടപ്പാക്കുമെന്ന് ചെയര്മാന് ഐപിഎല് രാജീവ് ശുക്ല. അന്താരാഷ്ട്ര തലത്തില് ഡിആര്എസ് നടപ്പാക്കുന്ന രണ്ടാമത്തെ ടി20 ലീഗാണ് ഐപിഎല്. പാക്കിസ്ഥാന് സൂപ്പര് ലീഗിലാണ് നേരത്തെ ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്.
ഇന്നിംഗ്സില് ടീമുകള്ക്ക് ഒരു തവണയാണ് ഡിആര്എസ് ഉപയോഗിക്കാന് കഴിയുക. ഇങ്ങനെ അപംയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാം. ഇതുവഴി അംപയര്മാരുടെ പിഴവുകള് കുറയ്ക്കാനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല് ഡിആര്എസ് സിസ്റ്റത്തെ അനുകൂലിച്ചും ചോദ്യം ചെയ്തും നിരവധി പേര് മുമ്പ് രംഗത്തെത്തിയിരുന്നു.
ഐപിഎല്ലില് ഡിആര്എസ് നടപ്പാക്കണമെന്ന ആവശ്യം നേരത്തെ ഉയര്ന്നിരുന്നെങ്കിലും ബിസിസിഐ ഇതിനോട് മുഖംതിരിച്ച് നില്ക്കുകയായിരുന്നു. ഡിആര്എസിനെതിരെ കൂടുതല് പ്രതിഷേധങ്ങളുയര്ത്തിയ ക്രിക്കറ്റ് ബോര്ഡുകളിലൊന്നാണ് ബിസിസിഐ.
