Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ ഗെയിംസ്: ദ്യുതി ചന്ദിന് വീണ്ടും വെള്ളി

  • 23.20 സെക്കന്‍ഡിലാണ് ദ്യൂതി വെള്ളി സ്വന്തമാക്കിയത്. 100 മീറ്ററിലെ സ്വര്‍ണ മെഡല്‍ ജേത്രിയായ ബെഹ്‌റിന്റെ എഡിഡിയോംഗ് ഒഡിയോംഗ് 200 മീറ്ററിലും സ്വര്‍ണം നേടി.
dutee chand won second silver in asian games
Author
Jakarta, First Published Aug 29, 2018, 6:00 PM IST

ജക്കാര്‍ത്ത: ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യൂതിചന്ദിന് ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും വെള്ളി. 100 മീറ്ററിന് പിന്നാലെ ഇപ്പോള്‍ നടന്ന 200 മീറ്ററിലും ഒഡീഷന്‍ താരം വെള്ളി നേടി. 23.20 സെക്കന്‍ഡിലാണ് ദ്യൂതി വെള്ളി സ്വന്തമാക്കിയത്. 100 മീറ്ററിലെ സ്വര്‍ണ മെഡല്‍ ജേത്രിയായ ബെഹ്‌റിന്റെ എഡിഡിയോംഗ് ഒഡിയോംഗ് 200 മീറ്ററിലും സ്വര്‍ണം നേടി. 22.96 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.
 

Follow Us:
Download App:
  • android
  • ios