മാഡ്രിഡ്: സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ കളിയാരവം ഉണര്‍ന്നത് റയല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നും ഗോളോടെ. വിസില്‍ മുഴങ്ങി രണ്ടാം മിനുറ്റില്‍ റൊണാള്‍ഡോ ബാഴ്സയെ ഞെട്ടിച്ച് വലകുലുക്കി. കോര്‍ണ്ണറില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് മനോഹരമായി റൊണോ വലയിലാക്കി. എന്നാല്‍ റയല്‍ ആരാധകരെ സ്തംബധരാക്കി റഫറി ഓഫ് സൈഡ് വിളിച്ചു.