ലണ്ടന്‍: ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിന് ജയം. ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ലിത്വാനിയയെ തോല്‍പിച്ചു. വിരസമായ മത്സരത്തില്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനെ രക്ഷിച്ച ഗോള്‍ നേടിയത്. ഇംഗ്ലണ്ട് നേരത്തേ, തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ഇതേസമയം, നിലവിലെ ചാംപ്യന്‍മാരായ ജര്‍മ്മനി ഒന്നിനെതിരെ അഞ്ച് ഗോളിന് അസര്‍ബൈജാനെ തോല്‍പിച്ചു. ഇതോടെ യോഗ്യതാ റൗണ്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ച ടീമെന്ന റെക്കോര്‍ഡും ജര്‍മ്മനി സ്വന്തമാക്കി.. പത്ത് കളിയില്‍ 43 ഗോളാണ് ജര്‍മ്മനി നേടിയത്.