ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. സ്‌പിന്നര്‍ ആദില്‍ റഷീദ് തിരിച്ചെത്തി

പാക്കിസ്ഥാന്‍ പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന മൊയിന്‍ അലിയും ടീമിലെത്തി. 2014ലെ പര്യടനത്തില്‍ ഇന്ത്യയെ വിറപ്പിച്ച താരമാണ് അലി. ജോ റൂട്ട് തന്നെയാണ് ടീം നായകന്‍. കെയ്റ്റണ്‍ ജെന്നിംഗ്സായിരിക്കും ഓപ്പണിംഗില്‍ അലിസ്റ്റര്‍ കുക്കിന്‍റെ പങ്കാളി. പരിക്കിന്‍റെ പിടിയിലുള്ള ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് ഒന്നു മുതലാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. 

ഇംഗ്ലണ്ട് ടീം
ജോ റൂട്ട്, അലിസ്റ്റര്‍ കുക്ക്, കെയ്റ്റണ്‍ ജെന്നിംഗ്സ്, ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍റ്റോ, ജോസ് ബട്ട്‌ലര്‍, മൊയിന്‍ അലി, സാം കുരാന്‍, ആദില്‍ റഷീദ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാമി പോര്‍ട്ടര്‍