ഇന്ത്യയ്‌ക്കെതിരേ നാലാം ടെസ്റ്റിനുളള ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങള്‍. സതാംപ്ടണില്‍ നാളെ ആരംഭിക്കുന്ന ടെസ്റ്റിലേക്ക് മൊയീന്‍ അലി, സാം കുറാന്‍ എന്നിവര്‍ തിരിച്ചെത്തി. അഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് മൊയീന്‍ അലിക്ക് തുണയായത്.
സതാംപ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ നാലാം ടെസ്റ്റിനുളള ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങള്‍. സതാംപ്ടണില്‍ നാളെ ആരംഭിക്കുന്ന ടെസ്റ്റിലേക്ക് മൊയീന്‍ അലി, സാം കുറാന്‍ എന്നിവര്‍ തിരിച്ചെത്തി. അഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് മൊയീന്‍ അലിക്ക് തുണയായത്.
ആഭ്യന്തര ക്രിക്കറ്റില്‍ വോര്‍ക് ഷെയറിന് വേണ്ടി നേടിയ ഓള്‍റൗണ്ട് പ്രകടനം ഇംഗ്ലീഷ് സെലക്റ്റര്‍മാരുടെ കണ്ണ് തുറപ്പിച്ചു. ഒരു ഡബിള്‍ സെഞ്ചുറിയും എട്ട് വിക്കറ്റുമാണ് അലി വീഴ്ത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ മോശം പ്രകടനം പുറത്തെടുത്ത ഒല്ലി പോപ്പിന് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു.
ക്രിസ് വോക്‌സിന പരിക്കേറ്റതോടെ കുറാനും ടീമിലേക്ക് തിരിച്ചെത്തി. നാളെ ജോണി ബെയര്‍സ്‌റ്റോയ്ക്ക് പകരം ജോസ് ബട്‌ലര്‍ ഗ്ലൗസണിയും. ബെയര്‍സ്റ്റോയുടെ വിരലിനേറ്റ പരിക്കാണ് വിനയായത്. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ബെയര്‍സ്റ്റോ ടീമിലുണ്ടാവും.
