ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

First Published 10, Mar 2018, 10:25 PM IST
epl man unites beat liverpool
Highlights
  • വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്‍റെ ജയം. ആദ്യ പകുതിയില്‍ മാര്‍ക്കസ് റഷ്ഫോര്‍ഡ് നേടിയ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്. 14, 24 മിനിറ്റുകളിലാണ് റാഷ്ഫോര്‍ഡ‍് ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ എറിക് ബെയ്‍‍ലിയുടെ സെല്‍ഫ് ഗോളിലൂടെ ലിവര്‍പൂള്‍ തിരിച്ചുവന്നെങ്കിലും യുണൈറ്റഡിന്‍റെ ജയം തടയാനായില്ല. പരിക്കേറ്റ പോള്‍ പോഗ്ബയില്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. സീസണില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ അഞ്ച് പോയിന്‍റിന് മുന്നിലെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് സീസണില്‍ ഒന്നാം സഥാനത്ത്.

loader