മഹാരാഷ്ട്രയിലെ ഷിരുരിലെ രാമലിംഗ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ആളും വിവാദവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
ഷിരുരി: മഹാരാഷ്ട്രയിലെ ഷിരുരിലെ രാമലിംഗ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ആളും വിവാദവുമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നായകൻ സാക്ഷാൽ വിരാട് കോലി മെയ് ഇരുപത്തിയഞ്ചിന് ഇവിടെ എത്തുമെന്നായിരുന്നു പ്രദേശത്താകമാനം വാർത്ത പ്രചരിച്ചത്.
മാത്രമല്ല സ്ഥാനാർത്ഥിയായ വിത്തൻ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്ളെക്സിൽ അടിച്ചിരുന്നു.
എന്തായാലും ഇന്ത്യന് നായകനെ കാണുവാന് പ്രചരണ സ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി. എന്നാൽ സ്ഥാനാർത്ഥിക്കൊപ്പം കാറിൽ വന്നിറങ്ങിയ ആളെ കണ്ട് സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഒരു പോലെ ഞെട്ടി. കാരണം അത് കോലിയായിരുന്നില്ല. എത്തിയത് വെറും ഡ്യൂപ്പ്.
ഇവിടെയുണ്ടായിരുന്നവർ പകർത്തിയ കോലിയുടെ അപരന്റെ ചിത്രം സോഷ്യൽമീഡിയായിൽ തരംഗമാകുകയാണ്. മാത്രമല്ല തങ്ങളെ പറ്റിച്ച സ്ഥാനാർത്ഥിയോട് പ്രദേശവാസികൾക്കുള്ള ദേഷ്യവും ചെറുതൊന്നുമല്ല. ഇയാളെ തിരഞ്ഞെടുപ്പില് തോല്പ്പിക്കുമെന്നാണ് നാട്ടുകാര് പറയുന്നത്.
