ധോണിക്കെതിരെ ആരാധകര്‍

ലീഡ്‍സ്: ഇംഗ്ലീഷ് മണ്ണില്‍ ഏകദിന പരമ്പര നഷ്ടമായതോടെ ക്രിക്കറ്റ് ആരാധകര്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ രംഗത്ത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണിയുടെ വേഗം കുറഞ്ഞ ഇന്നിംഗ്സ് വന്നതോടെയാണ് ആരാധകര്‍ ക്യാപ്റ്റന്‍ കൂളിനെതിരെ തിരിഞ്ഞിരിക്കുന്നത്. ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്‍റെ പരാജയമാണ് ഇന്ത്യ രുചിച്ചത്. മത്സരത്തില്‍ 66 പന്തുകളില്‍ നിന്ന് 42 റണ്‍സെടുക്കാന്‍ മാത്രമേ ധോണിക്ക് സാധിച്ചുള്ളൂ. 63.64 ആയിരുന്നു സ്ട്രെെക്ക് റേറ്റ്. അവസാനം വില്ലിയുടെ പന്തില്‍ ബട്‍ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നെങ്കിലും ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴിക കല്ല് ധോണിക്ക് പിന്നിടാന്‍ സാധിച്ചിരുന്നു.

മത്സരത്തില്‍ 59 പന്തില്‍ 37 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാന്‍ സാധിച്ചത്. ഏറെ നാളായി ധോണി വിരമിക്കണമെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മധ്യനിരയില്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു താരത്തെ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒപ്പം വിക്കറ്റ് കീപ്പിംഗില്‍ കെെമോശം വരാത്ത ധോണിയുടെ മികവുമാണ് താരത്തെ ക്രിക്കറ്റില്‍ പിടിച്ചു നിര്‍ത്തുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…