ഇത്തവണത്തെ ഐപിഎല്ലില്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ ടീമിലെത്തിയ ബിന്നി നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.
കൊല്ക്കത്ത: ഐപിഎല് എലിമിനേറ്ററില് കൊല്ക്കത്തയോട് തോറ്റ് രാജസ്ഥാന് റോയല്സ് പുറത്തായെങ്കിലും സ്റ്റുവര്ട്ട് ബിന്നിയെക്കുറിച്ചുള്ള ആരാധകരുടെ ട്രോളുകള് അവസാനിക്കുന്നില്ല. മത്സരത്തിന്റെ നിര്ണായകഘട്ടത്തില് മൂന്ന് പന്തില് റണ്ണൊന്നുമെടുക്കാതെ പുറത്തായ ബിന്നിയെ ഭാഷാഭേദമില്ലാതെയാണ് ഫേസ്ബുക്കിലും ഒരുപോലെ ട്വിറ്ററിലും ആരാധകര് ട്രോളുന്നത്.
ഇത്തവണത്തെ ഐപിഎല്ലില് ഓള് റൗണ്ടറെന്ന നിലയില് ടീമിലെത്തിയ ബിന്നി നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്. നിര്ണായകഘട്ടങ്ങളില് ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം സമ്പൂര്ണ പരാജയമായി. അവസാനം എലിമിനേറ്ററിലെ നിര്ണായക സമയത്ത് മൂന്ന് പന്ത് നേരിട്ട ബിന്നി പ്രസിദ്ധിന്റെ സ്ലോ ബോളില് ലിന്നിന് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു.
ബിന്നിയെക്കുറിച്ചുള്ള ട്രോളുകളില് ചിലത് ഇങ്ങനെ.
