ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്. ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെ അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‍കോർ: 6–2, 6–7, 6–3, 3–6, 6–1. ഫെഡറര്‍ ആറാം തവണയാണ് ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്.
ഇരുപതാം തവണയാണ് ഫെഡറര്‍ ഗ്രാന്‍ഡ്‍സ്‍ലാം കിരീടം സ്വന്തമാക്കുന്നത്. അതും മുപ്പത്തിയാറാം വയസ്സില്‍. ഇരുപതാം തവണയാണ് ഫെഡറര്‍ ഗ്രാന്‍ഡ്‍സ്‍ലാം കിരീടം സ്വന്തമാക്കുന്നത്. അതും മുപ്പത്തിയാറാം വയസ്സില്‍. ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരവുമാണ് ഫെഡറര്‍. ആറ് ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ ആ നേട്ടത്തില്‍ ജോക്കോവിച്ച്, റോയ് എമേഴ്‍സന്‍ എന്നിവരുടെ റെക്കോര്‍ഡിനും ഒപ്പമെത്തി.
