വ്ലാഡമിര്‍ പുച്ചിന് നന്ദിയറിയിക്കുന്നതായും ഫിഫ തലവന്‍

മോസ്‌കോ: ലോകകപ്പ് ഫുട്ബോളിന് റഷ്യ തയ്യാറെടുത്തുകഴിഞ്ഞതായി ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്‍റിനോ. ലോകകപ്പ് ഒരുക്കങ്ങള്‍ ഗംഭീരമാക്കിയ പ്രസിഡന്‍റ് വ്ലാദമിര്‍ പുച്ചിന് നന്ദിയറിയിക്കുന്നതായും ഫിഫ തലവന്‍ പറഞ്ഞു. സോച്ചിയില്‍ പുച്ചിനുമായി ഇന്‍ഫാന്‍റിനോ കൂടിക്കാഴ്ച്ച നടത്തി. ചരിത്രത്തിലെ ചിലവേറിയ ലോകപ്പിന് കരിനിഴല്‍ വീഴ്ത്തുമെന്ന് കരുതിയിരുന്ന പല ആശങ്കകളുമാണ് ഇതോടെ ഒഴിവാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റഷ്യയും പശ്ചിമ രാജ്യങ്ങളുമായുള്ള നയതന്ത്ര പ്രശ്നങ്ങളും വംശീയ അധിക്ഷേപങ്ങളും ലോകകപ്പിന് മങ്ങലേല്‍പിക്കുമെന്ന ആശങ്കകളുണ്ടായിരുന്നു. അതേസമയം സ്റ്റേഡിയം നിര്‍മ്മാണങ്ങള്‍ വൈകിയതും ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മങ്ങലേല്‍പിച്ചിരുന്നു. എന്നാല്‍ ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ച ഫിഫ തലവന്‍ ചരിത്രത്തിലെ മികച്ച ലോകകപ്പുകളിലൊന്നായിരിക്കും റഷ്യയിലേത് എന്നാണ് വിലയിരുത്തുന്നത്. 

ഫിഫയുടെ വിദഗ്ധരെല്ലാം ഒരുക്കങ്ങളില്‍ വലിയ സംതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. റഷ്യ ലോകകപ്പിന് തയ്യാറെടുത്തുകഴിഞ്ഞു എന്ന് ഇത് സൂചിപ്പിക്കുന്നതായി ജിയാന്നി ഇന്‍ഫാന്‍റിനോ പറഞ്ഞു. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ 12 വേദികളിലായാണ് ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം റഷ്യയില്‍ അരങ്ങേറുന്നത്.