ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിലെ ആദ്യ പരിശീലന മല്‍സരത്തില്‍ ന്യൂസിലാന്റിനെതിരെ ബ്രസീലിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ കിവികളെ തോല്‍പിച്ചത്. ബ്രണ്ണര്‍ ബ്രസീലിനായി ഇരട്ട ഗോള്‍ നേടി. അമ്പതാം മിനുറ്റിലും എണ്‍പത്തിമൂന്നാം മിനിറ്റിലുമായിരുന്നു ബ്രസീല്‍ വല കുലുക്കിയത്. ഇഞ്ചുറി ടൈമില്‍ ഗോള്‍ മുഖത്തെ ഫൗളിന് ലഭിച്ച പെനാല്‍റ്റിയാണ് കിവികള്‍ ലക്ഷ്യത്തിലെത്തിച്ചത്. ന്യൂസിലാന്‍റിനായി മാക്‌സ് മാടയാണ് ഗോള്‍ നേടിയത്.