തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മണിയാശാനടക്കമുള്ള മന്ത്രിമാര്‍ ജേഴ്‌സിയണിഞ്ഞ് ബൂട്ട് കെട്ടി കളത്തിലറങ്ങി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വേണ്ടി എംഎല്‍എമാരും. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണത്തിനായി നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ടീമുകളിലായി ഏറ്റുമുട്ടിയത്.

ചീഫ് മിനിസ്റ്റര്‍ ഇലവന് വേണ്ടി ഇറങ്ങിയ 5 മന്ത്രിമാരും പക്ഷേ ഗോളടിക്കാതെ നിരാശപ്പെടുത്തി. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 3 -1 ന് ജയം സപീക്കറുടെ ടീമിനൊപ്പം. മുഖ്യമന്ത്രിയുടെ മഞ്ഞപ്പടെയുടെ നായകന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആയിരുന്നു. മന്ത്രിമാരായ കെ.ടി. ജലീലും മണിയാശാനും മുഖ്യന്റെ സംഘത്തില്‍.

സ്പീക്കര്‍ സംഘത്തിന്റെ തലവന്‍ ടി.വി.രാജേഷ് എംഎല്‍എ ആിരുന്നു. വനം, കൃഷി, റവന്യു അടക്കം മൂന്ന് മന്ത്രിമാര്‍ പേര്‍ സ്പീക്കര്‍ക്കൊപ്പം. മഴ തുടങ്ങിയെങ്കിലും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ആവേശം തണുത്തില്ല. മഴയിലും ചോരാത്ത ആവേശമായിരുന്നെങ്കിലും പക്ഷേ മന്ത്രിപ്പടയിലാരും ഗോളടിച്ചില്ല.

ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ എംഎല്‍എമാര്‍ മുഖ്യന്റെ ടീമിന്റെ വലകുലുക്കി കയ്യടി നേടി. രാജു എബ്രഹാമും, ആര്‍,രാജേഷും, ടി.വി.രാജേഷുമാണ് സ്പീക്കര്‍ക്ക് വേണ്ടി എതിര്‍വല കുലുക്കിയത്. മുഖ്യന്റെ മാനം കാക്കാന്‍ ഒരോറ്റ ഗോള്‍ മാത്രം.

3-1ന് സ്പീക്കറുടെ സംഘം കപ്പടിച്ച. മന്ത്രിമാരും എംഎല്‍എമാരുടെയും മത്സരത്തിന് പിന്നാലെ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും ബട്ടണിഞ്ഞു.പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ടീമും അഡീഷണല് ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്രെ ടീമും. മത്സരത്തില്‍ ഐഎസ്എസുകാര്‍ കപ്പ് നേടി.