ദില്ലി: സാരിയണിഞ്ഞ് നെറ്റിയില്‍ പൊട്ടുംതൊട്ട് ദില്ലിയിലെ നിരത്തില്‍ ഗംഭീറിനെ കണ്ടപ്പോള്‍ ആരാധകരെല്ലാം അന്തംവിട്ടു. സാമൂഹികമായ വിഷയങ്ങളില്‍ നിരന്തരം നിലപാടുകള്‍ പറയുകയും ഇടപെടുകയും ചെയ്യുന്ന ഗംഭീറിന്‍റെ പുതിയ വേഷത്തിന് പിന്നിലെ ഉദ്ദേശം അറിഞ്ഞപ്പോള്‍ പ്രശംസകളുടെ ഒഴുക്കായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ഓപ്പണറെ തേടിയെത്തിയത്.

ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന്‍റെ വാര്‍ഷിക സംഗമ പരിപാടിയായ ഹിജ്ഢ ഹബ്ബയുടെ 11-ex പതിപ്പില്‍ പങ്കെടുക്കാനായിരുന്നു ഗംബീറെത്തിയത്. ദില്ലി മാളില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സ്വവര്‍ഗ ലൈംഗീകത കുറ്റകരമാകുന്ന ആര്‍ട്ടിക്കിള്‍ 377 സുപ്രിം കോടതി എടുത്തുകളഞ്ഞതിന് പിന്നാലെ ട്രാന്‍സ്ജെന്‍റേഴ്സ് നടത്തിയ സംഗമത്തിലാണ് ഗംഭീര്‍ പങ്കെടുത്തത്.

ഇങ്ങനെയാണ് ഞആന്‍ ജനിച്ചത് എന്ന മുദ്രാവക്യം ഉയര്‍ത്തി എയിഡ്സ് അലൈന്‍സ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ് ജെന്‍റര്‍ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് ശക്തിപകരാനും ഉദ്ദേശിച്ചാണ് പരിപാടി നടത്തിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

പാട്ടും നൃത്തവുമായി വന്‍ ആഘോഷപരിപാടികളായിരുന്നു പരിപാടിയിലുണ്ടായിരുന്നത്. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയ ഗംഭീറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഗംഭീറിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.