ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ കെല്‍പ്പുള്ള കളിക്കാരനെന്നായിരുന്നു ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്ക് ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റോടെ കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്നതോടെ ഇനി ആരാകും സച്ചിനെ മറികടക്കാന്‍ സാധ്യയുള്ള ബാറ്റ്സ്മാന്‍ എന്ന ചോദ്യം ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവാണ്. 160 ടെസ്റ്റുകളില്‍ നിന്ന് 32 സെഞ്ചുറി ഉള്‍പ്പെടെ 12254 റണ്‍സടിച്ചാണ് കുക്ക് അവസാന ടെസ്റ്റിനിറങ്ങുന്നത്.
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ കെല്‍പ്പുള്ള കളിക്കാരനെന്നായിരുന്നു ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്ക് ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റോടെ കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്നതോടെ ഇനി ആരാകും സച്ചിനെ മറികടക്കാന്‍ സാധ്യയുള്ള ബാറ്റ്സ്മാന്‍ എന്ന ചോദ്യം ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവാണ്. 160 ടെസ്റ്റുകളില്‍ നിന്ന് 32 സെഞ്ചുറി ഉള്‍പ്പെടെ 12254 റണ്‍സടിച്ചാണ് കുക്ക് അവസാന ടെസ്റ്റിനിറങ്ങുന്നത്.
ട്വന്റി-20, ഏകദിന ക്രിക്കറ്റുകളുടെ ആധിക്യംമൂലം 200 ടെസ്റ്റുകളെന്ന സച്ചിന്റെ റെക്കോര്‍ഡ് ഇനി തകര്‍ക്കപ്പെടുമോ എന്നകാര്യം തന്നെ സംശയമാണെങ്കിലും സച്ചിന്റെ പേരിലുള്ള 15921 ടെസ്റ്റ് റണ്‍സിന്റെയും 51 സെഞ്ചുറികളുടെയും റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഫോമും സ്ഥിരതയുമെല്ലാം ഒത്തുവന്നാല്‍ സച്ചിനെ മറികടന്ന് റണ്‍മല കയറാന്‍ സാധ്യതയുള്ളവര്‍ ചിലര്‍ ഇവരാണ്.
1
-വിരാട് കോലി: ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമെല്ലാം സ്വപ്നതുല്യമായ ബാറ്റിംഗാണ് കോലി ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ടെസ്റ്റില്‍ സച്ചിന്റെ പേരിലുള്ള 15921 റണ്‍സിന്റെ റെക്കോര്‍ഡ്മറികടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ബാറ്റ്സ്മാനും 29കാരനായ കോലി തന്നെയാണ്. 70 ടെസ്റ്റുകളില്‍ 54.44 റണ്‍സ് ശരാശരിയില്‍ 6098 റണ്‍സാണ് കോലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 23 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. എങ്കലും സച്ചിന്റെ റെക്കോര്‍ഡിലേക്ക് കോലിക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്
2-ജോ റൂട്ട്: ഇംഗ്ലീഷ് ബാറ്റിംഗിന്റെ നട്ടെല്ലാണ് ജോ റൂട്ട്. കുക്ക് വിരമിക്കുന്നതോടെ ഇംഗ്ലണ്ടിനെ ഒറ്റക്ക് ചുമലിലേറ്റേണ്ട ബാധ്യത കുക്കിനുണ്ട്. 73 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റൂട്ട് 50 റണ്‍സ് ശരാശരിയില്‍ 6154 റണ്‍സടിച്ചിട്ടുണ്ട്. കോലിയെപ്പോലെ അര്‍ധസെഞ്ചുറികള്‍ സെഞ്ചുറികളാക്കി മാറ്റാനുള്ള കഴിവില്ലായ്മയാണ് റൂട്ടിന്റെ പ്രധാന പോരായ്മ. 13 സെഞ്ചുറികളാണ് റൂട്ടിന്റെ പേരില്‍ ഇതുവരെയുള്ളത്.
3-സ്റ്റീവ് സ്മിത്ത്: ഒരുവര്‍ഷ വിലക്ക് നേരിട്ടില്ലായിരുന്നെങ്കില്‍ റൂട്ടിനും കോലിക്കും മുകളിലായിരുന്നു സ്മിത്തിന്റെ സ്ഥാനം. 64 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സ്മിത്ത് 61.37 റണ്‍സ് ശരാശരിയില്‍ 6199 റണ്‍സടിച്ചിട്ടുണ്ട്. 23 സെഞ്ചുറികളും സ്മിത്തിന്റെ പേരിലുണ്ട്. സച്ചിന്റെ പേരിലുള്ള 15921 റണ്‍സെന്ന റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്കൊപ്പം ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന താരങ്ങളിലൊരാള്‍ സ്മിത്താണ്.
4-കെയ്ന്‍ വില്യാംസണ്‍: കോലിക്കും സ്മിത്തിനും റൂട്ടിനുമൊപ്പം പ്രതിഭയുള്ള കളിക്കാരനാണ് കീവീസ് നായകന്‍ കെയ്ന്‍ വില്യാംസണ്‍. 65 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 28കാരനായ വില്യാംസണ്‍ 50 റണ്‍സ് ശരാശരിയില്‍ 5338 റണ്‍സടിച്ചിട്ടുണ്ട്. 18 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
