വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ റാഹി സര്‍ണോബതാണ് സ്വര്‍ണം നേടിയത്.  34 പോയിന്റോടെയാണ് രാഹിയുടെ സ്വര്‍ണ നേട്ടം.  

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ റാഹി സര്‍ണോബതാണ് സ്വര്‍ണം നേടിയത്. 34 പോയിന്റോടെയാണ് രാഹിയുടെ സ്വര്‍ണ നേട്ടം. 

അതേ സമയം ഇതേ വിഭാഗത്തില്‍ മനു ഭാക്കര്‍ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും മെഡല്‍ നേടാനാകാതെ പുറത്തായി. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്

ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. ആറാം സ്ഥാനത്താണ് ഇന്ത്യ. 34 സ്വര്‍ണമുള്ള ചൈന ഒന്നാം സ്ഥാനത്താണ്. 15 സ്വര്‍ണവുമായി ജപ്പാന്‍ രണ്ടാമതും. ഒമ്പത് സ്വര്‍ണമുള്ള കൊറിയ മൂന്നാമതുണ്ട്.