ജിന്‍സൺ ജോൺസണും വി നീനയ്ക്കും കേരളത്തിലെ പരമോന്നത കായിക പുരസ്കാരമായ ജി വി രാജ പുരസ്കാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും...

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പരമോന്നത കായിക പുരസ്കാരമായ ജി വി രാജ പുരസ്കാരം ഏഷ്യന്‍ ഗെയിംസ് മെഡല്‍
ജേതാക്കളായ ജിന്‍സൺ ജോൺസണും വി നീനയ്ക്കും ലഭിക്കും. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സൺ
1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. നീന ലോംഗ്ജംപില്‍ വെള്ളി നേടിയിരുന്നു.

ജിന്‍സണ്‍ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്. ബാഡ്മിന്‍റൺ കോച്ച് എസ് മുരളീധരനാണ് ഒളിംപ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്. വോളിബോൾ കോച്ച് എസ് മനോജാണ് മികച്ച പരിശീലകൻ. മികച്ച കായികാധ്യാപകനുള്ള പുരസ്കാരം കോതമംഗലം എം എ കോളേജിലെ ഡോ. മാത്യൂസ് ജേക്കബിനാണ്.