Asianet News MalayalamAsianet News Malayalam

ക്രിക്കറ്റർമാരേക്കാൾ മികച്ച നേട്ടമാണ് ഇന്ത്യ ജക്കാർത്തയിൽ സ്വന്തമാക്കിയതെന്ന് ഗംഭീർ

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ഗൗതം ഗംഭീറിന്‍റെ അഭിന്ദനം. ക്രിക്കറ്റർമാരേക്കാൾ മികച്ച നേട്ടമാണ് ഇന്ത്യതാരങ്ങൾ ജക്കാർത്തയിൽ സ്വന്തമാക്കിയതെന്നും ഗംഭീർ പറഞ്ഞു.

Gambheer respond
Author
Mumbai, First Published Sep 3, 2018, 9:20 PM IST

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ഗൗതം ഗംഭീറിന്‍റെ അഭിന്ദനം. ക്രിക്കറ്റർമാരേക്കാൾ മികച്ച നേട്ടമാണ് ഇന്ത്യതാരങ്ങൾ ജക്കാർത്തയിൽ സ്വന്തമാക്കിയതെന്നും ഗംഭീർ പറഞ്ഞു.


പതിനഞ്ച് സ്വർണമടക്കം 69 മെഡൽ. തല ഉയർത്തിയാണ് ഇന്ത്യൻ താരങ്ങൾ ജക്കാർത്തയിൽ നിന്ന്  മടങ്ങിയത്. ഈ മെഡൽവേട്ട അവഗണിക്കരുതെന്നും സമീപകാലത്ത് ക്രിക്കറ്റർമാർ സ്വന്തമാക്കിയതിനേക്കാൾ
വലിയ നേട്ടമാണ് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയതെന്നും ഗൗതം ഗംഭീർ പറഞ്ഞു.

ക്രിക്കറ്റർമാരെ അപേക്ഷിച്ച് മിക്ക അത്‍ലറ്റുകളും വരുന്നത് ഇല്ലായ്മയിൽ നിന്നാണ്. കഠിനാദ്ധ്വാത്തിലൂടെ നേടുന്ന ഈ മെഡലുകൾക്ക് തിളക്കം കൂടുതലാണ്. ഇവരാണ് രാജ്യത്തിന്‍റെ യഥാർഥ
ഹീറോസ്. ഭാവിയിൽ  ഇന്ത്യൻ അത്‍ലറ്റുകൾക്ക് പരിശീലനത്തിന് കൂടുതൽ മികച്ച സൗകര്യം കിട്ടുമെന്നാണ് കരുതുന്നതെന്നും മുൻ ഓപ്പണര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios