ന്യൂഡല്‍ഹി: തന്റെ പേര് അനധികൃതമായി മദ്യ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഹൈക്കോടതിയിലേക്ക്. റെസ്‌റ്റോ വാര്‍ റെസ്‌റ്റോറന്റ് എന്ന ശൃംഖല അനധികൃതമായി തന്റെ പേര് റെസ്‌റ്റോറന്റ് ടാഗ് ലൈനായി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗംഭീര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ പേര് മദ്യ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നുവെന്നും യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഉടമയിലൊരാളുടെ പേര് ഗൗതം ഗംഭീര്‍ എന്നുംഈ പേരാണ് ടാഗ് ലൈനായി ഉപയോഗിച്ചതെന്നുമായിരുന്നു റെസ്‌റ്റോറന്റ് അധികൃതരുടെ വാദം. താന്‍ അറിയപ്പെടുന്ന കായികതാരമാണെന്നും തന്റെ റെസ്‌റ്റോറന്‍റാണെന്ന് തെറ്റിദ്ധരിക്കുമെന്നും ഇത് തന്റെ സല്‍പ്പേരിന് കോട്ടം വരുമെന്നുമാണ് ഗംഭീറിന്‍റെ വാദം.