ദില്ലി: മഹേന്ദ്ര സിംഗ് ധോണിയുമായി ഒരു ശത്രുതയുമില്ലെന്ന് ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു ഗൗതം ഗംഭീര്‍. തങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ജയിക്കണം എന്നാത് മാത്രമായിരുന്നു പൊതുവായ ആഗ്രഹം.

കുടുംബത്തിലും മറ്റിടങ്ങളിലും ഏതു സംഘത്തിലായാലും ജീവിതത്തിന്‍റെ ഏതു ഘട്ടത്തിലും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നാഭിപ്രായങ്ങളും സ്വാഭാവികമാണെന്നും പറഞ്ഞു. ധോനി തകര്‍പ്പന്‍ കളിക്കാരനും ഒരു നല്ല മനുഷ്യനുമാണെന്നും പറഞ്ഞു. അടുത്തിടെ പുറത്തുവന്ന മഹേന്ദ്രസിംഗ് ധോനിയുടെ ജീവചരിത്രം പറയുന്ന സിനിമയെക്കുറിച്ച് ഗംഭീര്‍ വ്യത്യാസ അഭിപ്രായം പറഞ്ഞിരുന്നു.