സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഏകദിന ടീമില്‍ നിന്ന് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കി. ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കുളള ടീമില്‍ നിന്നാണ് മാക്‌സ്‌വെല്ലിനെ ഒഴിവാക്കിയത്. ഏകദിനത്തില്‍ ബാറ്റിംഗ് സ്ഥിരതയില്ലാത്തതാണ് മാക്‌സ്‌വെല്ലിന് വിനായയത്.

27കാരനായ മാക്‌സ്‌വെല്‍ ഇത് രണ്ടാം തവണയാണ് ഓസീസ് ടീമില്‍ നിന്ന് പുറത്താകുന്നത്. 2012ല്‍ ആയിരുന്നു ആദ്യ പുറത്താകല്‍. ബാറ്റിംഗ് ശരാശരി 10ല്‍ താഴെയായപ്പോഴാണ് അന്ന് മാക്‌സ്‌വെല്ലിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. തുടര്‍ന്ന് ശക്തമായി ടീമിലേക്ക് തിരിച്ചുവന്ന മാക്‌സവെലിനു പക്ഷേ ഫോം നിലനിര്‍ത്താനായില്ല. 

വെസ്റ്റിന്‍ഡീസിനെതിരെ ഈയടുത്ത് നടന്ന പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് മാക്‌സ്‌വെല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. പുറത്താകാതെ 46 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്.