ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് ഹോം മാച്ചില്‍ ആദ്യ ജയം. കരുത്തരായ ഷില്ലോങ്ങ് ലജോങ്ങിനെ 3-2നാണ് ഗോകുലം അട്ടിമറിച്ചത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലജോങ്ങ് അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്.