Asianet News MalayalamAsianet News Malayalam

ആദ്യം ഹോള്‍ഡര്‍, പിന്നെ ചേസ്; ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയവുമായി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റ് ഇന്‍ഡീസ്. ബ്രിഡ്ജ ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് വിന്‍ഡീസ് നേടിയത്. സ്‌കോര്‍: 289 & 415/6 ഡി. ഇംഗ്ലണ്ട് 77 & 246. ഇതോടെ മൂന്ന് ടെസ്റ്റുകളുളള പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി.

great win for West Indies against in England in Bridgetown test
Author
Barbados, First Published Jan 27, 2019, 8:18 AM IST

ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റ് ഇന്‍ഡീസ്. ബ്രിഡ്ജ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് വിന്‍ഡീസ് നേടിയത്. സ്‌കോര്‍: 289 & 415/6 ഡി. ഇംഗ്ലണ്ട് 77 & 246. ഇതോടെ മൂന്ന് ടെസ്റ്റുകളുളള പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 628 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്. 

ടെസ്റ്റില്‍ രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിനെ ഒന്ന് പൊരുതാന്‍ പോലും എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസ് സമ്മതിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ വിജയം എളുപ്പമാക്കിയത്. 21.4 ഓവര്‍ എറിഞ്ഞ ചേസ് 60 റണ്‍ വിട്ടുനല്‍കിയാണ് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. 84 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറി (202)യും ഷെയ്ന്‍ ഡോര്‍വിച്ചി (116*) ന്റെ സെഞ്ചുറിയുമാണ് വിന്‍ഡീസിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചത. 416ന് ആറ് എന്ന നിലയില്‍ വിന്‍ഡീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Follow Us:
Download App:
  • android
  • ios