കൊല്‍ക്കത്ത ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്തും അഞ്ചു വിക്കറ്റും ശേഷിക്കെ ലയണ്‍സ് മറികടന്നു. 51 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ടോപ് സ്‌കോറര്‍. ബ്രണ്ടന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച് എന്നിവര്‍ 29 റണ്‍സ് വീതം നേടിയപ്പോള്‍, ഡ്വെയ്ന്‍ സ്‌മിത്ത് 27 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. പുറത്താകാതെ 66 റണ്‍സെടുത്ത ഷാകിബ് അല്‍ഹസനും 63 റണ്‍സെടുത്ത യൂസഫ് പത്താനുമാണ് നൈറ്റ് റൈഡേഴ്‌സ് നിരയില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്നു വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 134 റണ്‍സാണ് നേടിയത്. ഒരവസരത്തില്‍ നാലിന് 24 എന്ന നിലയില്‍ പരുങ്ങുമ്പോഴാണ് പത്താനും ഷാകിബ് അല്‍ ഹസനും ഒത്തുചേര്‍ന്നത്. ഗുജറാത്ത് ലയണ്‍സിനുവേണ്ടി പ്രവീണ്‍ കുമാര്‍ രണ്ടു വിക്കറ്റെടുത്തു.
ഈ കളി തോറ്റതോടെ 10 കളികളില്‍ 12 പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം സ്ഥാനത്താണ്.
