കുട്ടികളുടെ ക്രിക്കറ്റ് മത്സരം രണ്ട് ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഒരാളുടെ നില ഗുരുതരം.
നോയ്‌ഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്‌ഡയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ബുധനാഴ്‌ച്ച രാവിലെ ഗൗതം ബുദ്ധ നഗറിലെ ഒരു ഗ്രാമത്തില്‍ ക്രിക്കറ്റ് കളിക്കിടെ കുട്ടികള്‍ തമ്മിലടിക്കുകയായിരുന്നു. മുഹമ്മദ് റിസ്‌വാന്‍, നസീം, മുഹമ്മദ് ആരിഫ്, വഖില്‍ ഖാന്‍, ഉമര്‍ ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ റിസ്‌വാന്‍റെ നില ഗുരുതരമാണെന്ന് പൊലിസ് വ്യക്തമാക്കി.
തലയ്ക്ക് വെടിയേറ്റ റിസ്‌വാനെ ഉടന്‍ ദാദ്രി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. പിന്നീട് ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റിസ്‌വാന്‍റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലിസ് കേസെടുത്തു. പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ നടത്തുകയാണെന്ന് ജാര്‍ച്ചാ പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
