പുരുഷ വിഭാഗം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ 56 കിലോയിലാണ് ഗുരുരാജ വെള്ളി നേടിയത്.
ഗോള്ഡ് കോസ്റ്റ്: കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യക്ക് ആദ്യ മെഡല്. പുരുഷ വിഭാഗം ഭാരോദ്വാഹനത്തില് ഇന്ത്യയുടെ ഗുരുരാജ 56 കിലോയിലാണ് ഗുരുരാജ വെള്ളി നേടിയത്. ആകെ 249 കിലോയാണ് ഗുരു രാജ ഉയര്ത്തിയത്. സ്നാച്ചില് 111 കിലോയും ക്ലീന്&ജെര്ക്കില് 138 കിലോയുമായിരുന്നു താരത്തിന്റെ പ്രകടനം.
അതേ സമയം നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ പുറത്തായി. ഏഴാമതായാണ് സജൻ ഫിനിഷ് ചെയ്തത്. ഗെയിംസിലെ ആദ്യ സ്വർണം ബെർമുഡയുടെ ഫ്ലോറ ഡഫി നേടി. വനിതകളുടെ ട്രയാത്തലണിലാണ് ഡഫിയുടെ സുവർണ നേട്ടം.
സൈക്ലിംഗ് വനിതാ ടീം ഇനത്തിൽ മലയാളി താരം അലീന റെജി ഉൾപ്പെട്ട ഇന്ത്യൻ ടീമിന് രാവിലെ 10.10നാണ് മത്സരം. വർണാഭമായ ചടങ്ങോടെയാണ് ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഗോൾഡ് കോസ്റ്റിൽ തുടക്കമായത്. ചാൾസ് രാജകുമാരനാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്.
