കൊച്ചി: ബ്ലാസ്റ്റേര്‍സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത ഭാഗ്യതാരമായ ദീപേന്ദ്ര നേഗിയുടെ പരിക്ക് ഗുരുതരമല്ല. പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ പരിക്കേറ്റതിന്റെ ചിത്രം നേഗി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കെസിറോണ്‍ കിസീറ്റോ, ബെര്‍ബറ്റോവ് തുടങ്ങിയ താരങ്ങള്‍ക്കേറ്റ പരിക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിനെ ബാധിച്ചിരിക്കുന്ന സമയത്താണ് നേഗിക്കും പരിക്കേറ്റതായുള്ള വാര്‍ത്തകള്‍ വന്നത്.
ഇതോടെ, പ്ലേ ഓഫിനുള്ള നിര്‍ണായക മത്സരങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുമെന്നായിരുന്നു ആരാധകര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, നേഗിയുടെ പരിക്ക് ഗുരുതരമല്ലെന്ന് വന്നതോടെ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ ഉയര്‍ന്നു. കാണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലുള്ള നേഗി ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന് താരം തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
കൊല്‍ക്കത്തയ്ക്കെതിരെ നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ആറാമതുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ഓരോ മത്സരങ്ങളും നിര്‍ണായകമാണ്.
