മറ്റ് ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ ഹർഭജൻ സിങും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം ഹർഭജൻ സിങ് തൻ്റെ ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ ആരുടെയും കണ്ണ് നനയ്ക്കുന്നതാണ്. വീഡിയോയിൽ രണ്ട് കൈകളുമില്ലാത്ത ഒരു കുട്ടിയും അവൻ്റെ കുഞ്ഞനുജനും തമ്മിലുളള വൈകാരിക ബന്ധമാണ് സൂചിപ്പിക്കുന്നത്. കരയുന്ന തൻ്റെ കുഞ്ഞനുജന് വായിൽ നിപ്പിൾ വെച്ച് കൊടുക്കുന്ന രണ്ട് കൈകളുമില്ലാത്ത കുട്ടി ആരുടെയും കണ്ണ് നിറയ്ക്കും.

കരച്ചിൽ നിർത്തുന്ന വരെ കുട്ടി നിപ്പിൾ വെച്ചുകൊടുക്കുന്നതാണ് വിഡിയോയിൽ. 'കണ്ണ് നിറഞ്ഞു..വാക്കുകളില്ല, ഇവരിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്,അനുഗ്രഹിക്കട്ടെ', ക്രിക്കറ്റ്‌ ആരാധകരുടെ പ്രിയതാരം 'ഭാജി' കുറിച്ചു. പോസ്റ്റ് ഇട്ടയുടൻ 4400 പേരാണ് ലൈക്ക് ചെയ്തത്.