വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത രോഹിത്തിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെ ആണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത രോഹിത്തിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെ ആണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ഇല്ല..ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ. ഉണ്ടെങ്കില്‍ എനിക്കൊന്ന് പറഞ്ഞുതരണം. ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല-ഹര്‍ഭജന്‍ പറഞ്ഞു.

Scroll to load tweet…

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് ടീമിലുണ്ടായിരുന്നില്ല. ഏഷ്യാ കപ്പില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രോഹിത് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തതിനൊപ്പം 105.66 ശരാശരിയില്‍ 317 റണ്‍സടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ച ശീഖര്‍ ധവാനെയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഏഷ്യാ കപ്പിലെ മാന്‍ ഓഫ് ദ് ടൂര്‍ണമെന്റായിരുന്നു ധവാന്‍.