മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദീക് പാണ്ഡ്യയുമൊത്തുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ബോളിവുഡ് നടി പരിനീതി ചോപ്ര. പരിനീതി ചോപ്രയുടെ ട്വീറ്റിന് ഹര്‍ദീക് പാണ്ഡ്യ നല്‍കിയ മറുപടിയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.

പരിനീതി ട്വീറ്റ് ചെയ്ത സൈക്കിളിന്റെ ചിത്രവും അതിന് താഴെ കുറിച്ച വാക്കുകളും ഇങ്ങനൊയയിരുന്നു.

Scroll to load tweet…

മനോഹരമായ യാത്ര, ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്ന പങ്കാളിയുമൊത്ത്, കാറ്റില്‍ പ്രണയമുണ്ട് എന്നായിരുന്നു പരിനീതിയുടെ ട്വീറ്റ്.ഇതിനുതാഴെ നിരവധിപേര്‍ മറുപടികളുമായി എത്തിയെങ്കിലും എല്ലാ ശ്രദ്ധയും ലഭിച്ചത് ഹര്‍ദ്ദീക് പാണ്ഡ്യയുടെ മറുപടിക്കായിരുന്നു. ഞാന്‍ ഊഹിച്ച് പറയട്ടെ, ഇത് മറ്റൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയ കഥയല്ലെ ? എന്നായിരുന്നു പാണ്ഡ്യയുടെ ചോദ്യം.

Scroll to load tweet…

എന്നാല്‍ ഇതിന് പരിനീതി നല്‍കിയ മറുപടി, ആവാം, ആവാതിരിക്കാം, സൂചന ആ ചിത്രത്തില്‍ തന്നെയുണ്ടെന്നായിരുന്നു.

Scroll to load tweet…

ഇതോടെ പരിനീതിയെയും പാണ്ഡ്യയെയും ചേര്‍ത്ത് ആരാധകര്‍ ഗോസിപ്പ് കഥകള്‍ ഇറക്കാന്‍ തുടങ്ങി. എന്നാല്‍ മനോഹരമായൊരു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ക്ഷമ ചോദിച്ച് പരിനീതി ട്വിറ്ററില്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ഉദ്ദേശിച്ച പെര്‍ഫെക്ട് പാര്‍ട്ണര്‍ ഷവോമി ഇന്ത്യയില്‍ നിന്നുള്ള പുതിയ ഫോണാണെന്നും ഫ്ലിപ്കാര്‍ട്ടില്‍ അഞ്ച് മുതല്‍ ഫോണ്‍ ലഭ്യമാവുമെന്നും പരിനീതി പറയുന്നു.