ടീം ഇന്ത്യയുടെ എക്കാലത്തേയുംം മികച്ച ഓള്‍റൗണ്ടറാണ് കപില്‍ ദേവ്. നിലവിലെ ടീമില്‍ ഓള്‍റൗണ്ടറായി മികവ് കാട്ടുന്നയാളാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നേക്കാളും കേമനാണെന്നാണ് കപില്‍ ദേവ് പറയുന്നത്.

ഹാര്‍ദ്ദിക് പാണ്ഡ്യ എന്നേക്കാളും കേമനാണ്. പക്ഷേ ഇനിയും ഒരുപാട് കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ തുടക്കക്കാരനാണ്. അദ്ദേഹത്തില്‍ അധികം സമ്മര്‍ദ്ദം നല്‍കരുത്. മികച്ച താരമാകാനുള്ള പ്രതിഭയും കഴിവും ഹാര്‍ദ്ദിക് പാണ്ഡ്യക്കുണ്ട്- കപില്‍ ദേവ് പറയുന്നു.

ഓസ്ട്രേലിയക്കെതിരെ മൂന്ന് ഇന്നിംഗ്സുകളിലായി 181 റണ്‍സുമായി അഞ്ച് വിക്കറ്റുകളും എടുത്തിട്ടുണ്ട്.