മുംബൈ: ഇന്ത്യന്‍ ടീമിലെ കൂറ്റനടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കാമുകിയെ തേടിയലഞ്ഞവര്‍ക്ക് നിരാശ. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിലെ സുന്ദരി ആരെന്ന് താരം വെളിപ്പെടുത്തി. ഹര്‍ദിക് പാണ്ഡ്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രം പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. അത് തന്‍റെ സഹോദരിയാണെന്നായിരുന്നു ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ മറുപടി.
നേരത്തെ ബോളിവുഡ് സുന്ദരി പര്‍ണീതി ചോപ്രയുമായി താരം പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പര്‍ണീതുമായി സംസാരിച്ചിട്ടു പോലുമില്ല എന്ന വിശദീകരണവുമായി പാണ്ഡ്യ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ഓസീസ് ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദ് സീരിസ് പുരസ്കാരം പാണ്ഡ്യയ്ക്കായിരുന്നു. 222 റണ്‍സും ആറ് വിക്കറ്റുകളുമാണ് പാണ്ഡ്യ നേടിയത്.
