മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായ ഹര്‍ദ്ദീക് പാണ്ഡ്യയ്ക്ക് ചുറ്റുമാണ് ആരാധകരിപ്പോള്‍. അതുകൊണ്ടുതന്നെ ഹര്‍ദ്ദീകിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രതികരണങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്. കഴിഞ്ഞ ദിവസം സുന്ദരിയായ ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന ഹര്‍ദ്ദീകിന്റെ ഫോട്ടോ ഒരു ആരാധകന്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഒഫീഷ്യല്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഇതിനുപിന്നാലെ ഇതാരാണെന്ന ചോദ്യവുമായാ ആരാധകരുമെത്തി. പ്രത്യേകിച്ചും ഹര്‍ദ്ദീകിന്റെ വനിതാ ആരാധകര്‍. അത് ഹര്‍ദ്ദീകിന്റെ പുതിയ ഗേള്‍ഫ്രണ്ടാണെന്നും സുഹൃത്താണെന്നുമുള്ള പ്രതികരണങ്ങള്‍ ആരാധകരില്‍ നിന്നുണ്ടായി.

എന്നാല്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഹര്‍ദ്ദീക് തന്നെ ഒടുവില്‍ ആ രഹസ്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തി. രഹസ്യം വെളിപ്പെടുത്തുന്നു, അതെന്റെ സഹോദരിയാണെന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. ഇതോടെയാണ് പാണ്ഡ്യയുടെ വനിതാ ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്

Scroll to load tweet…