ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തായതില്‍ വിമര്‍ശനം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാണ്ഡ്യയുമായി ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. എന്നാൽ പാണ്ഡ്യയുടെ അശ്രദ്ധ ആ കൂട്ട്കെട്ട് പൊളിക്കുകയായിരുന്നു.

കോലിയുടെ സെഞ്ച്വറിയ്ക്ക് ശേഷമായിരുന്നു പാണ്ഡ്യ പുറത്തായത്. റണ്ണിനായി ഓടിയ പാണ്ഡ്യ കോലിയുടെ നിർദ്ദേശത്തെ തുടർന്ന് തിരിഞ്ഞോടി. എന്നാൽ ക്രീസിൽ ബാറ്റ് കുത്താന്‍ താരം മറന്നത് വിനയായി. വെർണോൺ ഫിലാൻഡറിന്റെ കൈകളിലെത്തിയ പന്ത് താരം കൃത്യമായി സ്റ്റംപില്‍ കൊള്ളിച്ചപ്പോള്‍ പാണ്ഡ്യയ്ക്ക് പുറത്താകാനായിരുന്നു വിധി.

ഏറെ രസകരമായ കാര്യം ഔട്ടായത് മനസ്സിലാക്കാതെ സ്റ്റംപിൽ തട്ടിയ ബോൾ ദൂരേക്ക് പോയപ്പോൾ പാണ്ഡ്യ അടുത്ത റൺസിനായി ഓടുകയും ചെയ്തു. പാണ്ഡ്യയുടെ അലസമായ ഓട്ടമാണ് വിക്കറ്റ കളഞ്ഞികുളിച്ചത്.