സ്മൃതി മാഞ്ചസ്റ്ററില്‍ നേടിയ സെഞ്ച്വറി കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഞാന്‍ കണ്ടതില്‍ അവളുടെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നത്.

ലണ്ടന്‍: ഞാന്‍ ഏറ്റവും കൂടുതല്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുള്ളത് സ്മൃതി മന്ദനയോടാണെന്ന് ഇന്ത്യയുടെ വനിതാ ട്വന്റി 20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ലണ്ടനില്‍ കിയ സൂപ്പര്‍ ലീഗ് (കെഎസ്എല്‍) വനിതാ ക്രിക്കറ്റ് ലീഗില്‍ കളിച്ചുക്കൊണ്ടിരിക്കുകയാണ് ഇരുവരും. ഹര്‍മന്‍പ്രീത് തുടര്‍ന്നു...

ഞാന്‍ ലണ്ടനില്‍ കെഎസ്എല്ലിനിടെ സ്മൃതിയെ ആദ്യമായി കാണുമ്പോഴും ഒരുപാട് സംസാരിച്ചു. സ്മൃതി പറഞ്ഞത്, അവളുടെ ടീമായ വെസ്റ്റേണ്‍ സ്‌റ്റോം അറ്റാക്ക് ചെയ്ത് കളിക്കാന്‍ ഒരുപാട് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നാണ്. സ്മൃതി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതിന്റെ കാരണവും ഇത് തന്നെ. അവര്‍ ഈ ബാറ്റിങ് ശൈലി ഒരുപാട് ഇഷ്ടപ്പെടുന്നു.

സ്മൃതി മാഞ്ചസ്റ്ററില്‍ നേടിയ സെഞ്ച്വറി കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഞാന്‍ കണ്ടതില്‍ അവളുടെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നത്. അവള്‍ വളരെയധികം ആത്മവിശ്വാസം കാണിക്കുന്നു. സ്‌ട്രോക്ക്‌പ്ലേയില്‍ അത് കാണാം. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ആവശ്യമായതും ഇത് തന്നെ. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. ഞങ്ങള്‍ക്കിടയിലെ പൊരുത്തം വലുതാണ്. ഇത് ദേശീയടീമിനും ഒരുപാട് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു.

ഇംഗ്ലണ്ടില്‍ ലങ്കാഷെയര്‍ തണ്ടറിന് വേണ്ടിയാണ് ഹര്‍മന്‍പ്രീത് കൗര്‍ കളിക്കുന്നത്. സ്മൃതി വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയും. സീസണില്‍ 421 റണ്‍സാണ് സ്മൃതി നേടിയത്.