ജൊഹാനസ്ബർഗ്: വിരാട് കോലിയുടെ റിക്കാർഡ് സ്വന്തം പേരിലെഴുതി ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല. ഏകദിനത്തിൽ വേഗത്തിൽ ഏഴായിരം റണ്‍സെന്ന റിക്കാർഡാണ് അംല കോഹ്ലിയിൽനിന്നു പിടിച്ചുവാങ്ങിയത്.
151 ഇന്നിംഗ്സുകളിൽനിന്ന് 7000 റണ്‍സ് തികച്ച അംല, കോഹ്ലിയുടെ 161 ഇന്നിംഗ്സുകളുടെ റിക്കാർഡ് മറികടന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലായിരുന്നു അംലയുടെ നേട്ടം. പരന്പരരയിൽ ദക്ഷിണാഫ്രിക്ക 2-1ന് പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തെ നേട്ടം കൂടാതെ അതിവേഗത്തിൽ 2000, 3000, 4000, 5000, 6000 റണ്‍സുകളുടെ റിക്കാർഡും അംലയുടെ പേരിലാണ്.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ല്യേഴ്സ്(166), ഇന്ത്യയുടെ സൗരവ് ഗാംഗുലി(174) വെസ്റ്റ് ഇൻഡീസിന്റെ ബ്രയൻ ലാറ(183) എന്നിവരാണ് 7000 റണ്‍സ് നേട്ടത്തിൽ അംലയ്ക്കും കോഹ്ലിക്കും പിന്നിലുള്ളത്.
