ശീതകാല ഒളിംപിക്സില്‍ നേരിടേണ്ടി വന്നത് അതിഭീകരമായ പേടിസ്വപ്നത്തെയെന്ന് സ്കേയ്റ്റിങ് താരം ഗബ്രിയേല. ഫ്രാന്‍സില്‍ നിന്നുള്ള ഐസ് സ്കേറ്റിങ് താരമാണ് ഗബ്രിയേല. പ്യോങ്ചാങില്‍ വച്ച നടക്കുന്ന ശീതകാല ഒളിംപിക്സില്‍ ഐസ് സ്കേറ്റിങില്‍ രണ്ടാം സ്ഥാനം നേടിയ ഗബ്രിയേലയ്ക്ക് മല്‍സരത്തിനിടെയാണ് ഗുരുതരമായ ഒരു പ്രശ്നം നേരിട്ടത്. 

ഇരുപത്തിരണ്ടുകാരിയായ താരം സഹതാരമായ ഗുലിയാമുവിനൊപ്പം മനോഹരമായ ഒരു സ്റ്റെപ്പ് എടുത്ത് നിവര്‍ന്നപ്പോളാണ് ഗബ്രിയേലയുടെ വസ്ത്രത്തിന്റെ ഹുക്ക് തുറന്ന് പോയത്. ഐസ് ഡാന്‍സിന്റെ അവസാന ഭാഗമായപ്പോളാണ് ഇത്തരമൊരു തിക്താനുഭവം ഉണ്ടായത്. എന്നാല്‍ പകുതിയ്ക്ക് വച്ച് നൃത്തം അവസാനിപ്പിക്കാതെ പങ്കാളിയുടെ നഗ്നത മറയ്ക്കാന്‍ ഗുലിയാമു ശ്രദ്ധിച്ചു. 

എന്നാല്‍ വസ്ത്രത്തില്‍ സംഭവിച്ച തകരാര്‍ തുടര്‍ച്ചയായി മല്‍സര വേദിയിലെ സ്ക്രീനില്‍ വീണ്ടും വീണ്ടും എടുത്ത് കാണിച്ചത് ചെറുതായൊന്നുമല്ല വിഷമിപ്പിച്ചതെന്ന് താരം മല്‍സരത്തിന് ശേഷം പറഞ്ഞു. ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഗബ്രിയേലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ഇതാദ്യമായല്ല ശീതകാല ഒളിംപിക്സില്‍ സ്കേറ്റിങ് മല്‍സരത്തിനിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.