ബാംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അൽ ഹസ്സന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ ഒരു റിസോര്‍ട്ടിൽ ഷക്കീബിനെയും ഭാര്യയെയും ഇറക്കിയതിന് തൊട്ടുപിന്നാലെ ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു.
അപകടത്തില്‍ ഒരാള്‍ മരിക്കുകയും 4 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരു പരസ്യ ചിത്രീകരണത്തിനായാണ് ഷകീബ് റിസോര്‍ട്ടിലെത്തിയത്. അപകട വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്ന് ഷകീബ് മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയാണ് ഷകീബ്.
