ഹൈദരാബാദ്:  ആശിഷ് നെഹ്‌റ സ്മാര്‍ട്ട്ഫോണോ, സോഷ്യല്‍ മീഡിയകളോ ഉപയോഗിക്കാറില്ലെന്നത് അടുത്തിടെ കൗതുകം നിറഞ്ഞ വാര്‍ത്തയായിരുന്നു. എന്നാല്‍  ഇതിനുപിന്നിലുളള കാരണം ദില്ലി ബൗളറായ നെഹ്‌റ  വെളിപ്പെടുത്തിയിരുന്നില്ല, എന്നാല്‍ ഒടുവില്‍ അതും നെഹ്റ പറയുകയാണ്. ഐ.പി.എല്‍ടി20 ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് നെഹ്റയുടെ തുറന്നുപറച്ചില്‍.

'ഞാനൊരു പ്രൊഫഷണല്‍ കളിക്കാരനാണ്, എല്ലാ ദിവസും എനിക്ക് കളികളുണ്ടാവും, അതിനാല്‍ തന്നെ പരിശീലനവും മറ്റുമായി നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ സാധ്യതകള്‍ ഉപയോഗിക്കാന്‍ സമയം തികയുന്നില്ല' നെഹ്റ നയം വ്യക്തമാക്കുന്നു. ഐപിഎല്ലില്‍ തന്‍റെ ടീമായ ഹൈദരാബാദിന്‍റെ കോച്ച് വി.വി.എസ് ലക്ഷ്മണ്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനായി തന്നെ പ്രേരിപ്പിക്കുന്നുണ്ട്, എന്നാല്‍ അതിന് തയ്യാറായില്ലെന്ന് നെഹ്റ തീര്‍ത്തുപറഞ്ഞു. 

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചാകുമോ എന്ന ചോദ്യത്തോട് ഞാന്‍ ഇപ്പോളും ക്രിക്കറ്റ് കളിക്കാരനാണെന്നാണ് നെഹ്‌റയുടെ മറുപടി. ലോകകപ്പിന് പുറമെ ഐപിഎല്ലില്‍ മികച്ച ഫോമില്‍ പന്തെറിയുന്നത്. പരിക്ക് മൂലം കുറച്ച് മത്സരങ്ങള്‍ നഷ്ടപ്പെട്ട് തിരിച്ചത്തിയ നെഹ്‌റ കഴിഞ്ഞ മത്സരത്തില്‍ മാന്‍ഓഫ്ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.