സെഞ്ച്യൂറിയന്‍: വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി വച്ച മാച്ച് റഫറിയോട് ക്ഷോഭിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടീം ഫോമിലേക്ക് വരുന്ന സാഹചര്യത്തിലായിരുന്നു മാച്ച് റഫറിയുടെ തീരുമാനമെന്നതാണ് നായകനെ ദേഷ്യം പിടിപ്പിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

നേരെത്ത മഴ മൂലം മത്സരം തടസപ്പെട്ടിരുന്നു. അതിനു പുറമെയാണ് വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി വയ്ക്കാന്‍ മാച്ച് റഫറി തീരുമാനിച്ചത്. മാച്ച് റഫറി തീരുമാനം അറിയിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ വളരെ വേഗം കളി മതിയാക്കി ഡ്രസിങ് റൂമിലേക്ക് പോയി. സന്തോഷത്തോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മടങ്ങിയത് കണ്ട കോലി റഫറിയായ ക്രിസ് ബ്രോഡിനോട് ചൂടായി.

വിരാട് കോലി മാച്ച് റഫറി ക്രിസ് ബോഡിന്റെ തീരുമാനം ഇന്ത്യന്‍ ടീമിന്‍റെ ഫോമിനെ ബാധിക്കുമെന്നു അറിയിച്ചു. ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യം, കോച്ച് രവി ശാസ്ത്രി എന്നിവരോടും കോലി ഇതേക്കുറിച്ച് സംസാരിച്ചു.