ഭുവനേശ്വര്‍: ലോക ഹോക്കി ലീഗ് ഫൈനലില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ തോല്‍പിച്ചു. പതിനേഴാം മിനുറ്റില്‍ ക്യാപ്റ്റന്‍ ഹാനെര്‍ മാര്‍ട്ടിനും 20-ാം മിനുറ്റില്‍ മാറ്റ് ഗ്രാംബുഷുമാണ് ജര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്‍. തോല്‍വിയോടെ ഗ്രൂപ്പില്‍ ഇന്ത്യ ഏറ്റവും പിന്നിലായി. 

ജയത്തോടെ ഏഴ് പോയിന്‍റുമായി ഗ്രൂപ്പ് ബിയില്‍ ജര്‍മ്മനി ഒന്നാമതെത്തി. അവസാന നിമിഷം ലഭിച്ച രണ്ട് പെനാല്‍ട്ടികള്‍ ഇന്ത്യക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ജര്‍മ്മനിയുടെ അതിശക്തമായ പ്രതിരോധത്തിന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കുകയായിരുന്നു.