ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു പ്രണോയിയുടെ തോൽവി

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തിരിച്ചടി. പ്രണോയ് ബ്രസീലിയൻ താരം യിഗോർ കൊയ്‍ലോയോട് തോറ്റ് പുറത്തായി. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു പ്രണോയിയുടെ തോൽവി. 8.21, 21.16, 21.15 എന്ന സ്കോറിനായിരുന്നു കൊയ്‍ലോയുടെ ജയം.

അതേസമയം, സ്പെയിനിന്റെ പാബ്ലോ അഭിയാനെ തോൽപിച്ച് കെ ശ്രീകാന്ത് പ്രീക്വാർട്ടറിൽ കടന്നു. ലോക ആറാം നമ്പർ താരമായ ശ്രീകാന്ത് 21.-15, 12-.21, 21.-14 എന്ന സ്കോറിനാണ് സ്പാനിഷ് താരത്തെ തോൽപിച്ചത്. മലേഷ്യയുടെ ലിയൂ ഡാരെനെയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ നേരിടുക. സ്പെയിന്‍റെ ലൂയിസ് പെനാൽവറിനെ 21.18, 21.11ന് തോൽപിച്ച് സായ് പ്രണീതും പ്രീക്വാർട്ടറിലേക്ക് മുന്നേറി.

വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവുംപ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ലോക മൂന്നാം നമ്പർ താരമായ സിന്ധു രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ നേരിട്ടുള്ളെ ഗെയ്മുകൾക്ക് തോൽപിച്ചു. സ്കോർ 21.-14, 21.-9. 35 മിനിറ്റുകൊണ്ടായിരുന്നു സിന്ധുവിന്‍റെ ജയം