ഹൈദരാബാദിനായി റാഷിദ് ഖാന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് ആരംഭിച്ച് കോലിയും സംഘവും നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. 

എബി ഡി വില്ലിയേഴ്‌സ് (39 പന്തില്‍ 69), മൊയീന്‍ അലി (34 പന്തില്‍ 65), കോളിന്‍ ഗ്രാന്‍ഡ് ഹോം (17 പന്തില്‍ 40), സര്‍ഫറാസ് ഖാന്‍ (8 പന്തില്‍ 22) എന്നിവരാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഹൈദരാബാദിനായി റാഷിദ് ഖാന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് നേടി. മലയാളി താരം ബേസില്‍ തമ്പി ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്മാരുടെ ചൂടറിഞ്ഞു. നാലോവറില്‍ 70 റണ്‍സാണ് താരം വഴങ്ങിയത്. 

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചു. ഭുവിക്ക് പകരം ബേസില്‍ തമ്പി ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ബാംഗ്ലൂര്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇന്ന് പരാജയപ്പെട്ടാല്‍ ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത് പോവും. 12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമാണ് ബാംഗ്ലൂരിനുളളത്. ഹൈദരാബാദ് നേരത്തെ പ്ലേ ഉറപ്പിച്ചിരുന്നു.