ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്തു. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചു. ഭുവിക്ക് പകരം മലയാളി പേസര്‍ ബേസില്‍ തമ്പി ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ബാംഗ്ലൂര്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ഇന്ന് പരാജയപ്പെട്ടാല്‍ ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത് പോവും. 12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമാണ് ബാംഗ്ലൂരിനുളളത്. ഹൈദരാബാദ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.