Asianet News MalayalamAsianet News Malayalam

എല്ലാ തന്ത്രവും പഠിച്ചത് 'തല'യുടെ തലയില്‍ നിന്ന്; വെളിപ്പെടുത്തലുമായി കോലി

മികച്ച നായകനാക്കി മാറ്റിയത് ധോണിയെന്ന് കോലി. നായകന്‍റെ തന്ത്രങ്ങള്‍ പഠിച്ചത് 'തല'യില്‍ നിന്ന്. വൈസ് ക്യാപ്റ്റനാകുന്നതിന് മുന്‍പ് ധോണിക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നതായും കോലി...
 

I learned captaincy from MS Dhoni says Virat Kohli
Author
Delhi, First Published Sep 25, 2018, 5:06 PM IST

ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളെന്ന ഖ്യാതിയുമായി എംഎസ് ധോണി ക്യാപ്റ്റന്‍റെ തൊപ്പി അഴിച്ചപ്പോള്‍ ബിസിസിഐയ്ക്ക് പകരക്കാരനെ അധികം തിരയേണ്ടിവന്നില്ല. ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന നായകനും മൂന്നാം നമ്പറിലെ വിശ്വസ്തനുമായ വിരാട് കോലിയെ ധോണിക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നിയമിച്ചു. ധോണിക്കാലത്തെ പ്രതാപം ടീം ഇന്ത്യ കോലിയിലൂടെ തുടര്‍ന്നപ്പോള്‍ വിജയങ്ങള്‍ തുടര്‍ക്കഥയായി. ഈ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയുടെ തന്ത്രങ്ങള്‍ തന്നെയാണെന്നാണ് കോലി പറയുന്നത്.

I learned captaincy from MS Dhoni says Virat Kohli

മൈതാനത്ത് താന്‍ നടപ്പാക്കുന്ന തന്ത്രങ്ങളിലധികവും പഠിച്ചത് 'തല'യില്‍ നിന്നാണെന്ന് കോലി വെളിപ്പെടുത്തി. കളിയെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് ഇഷ്ടപ്പെടുന്നു. അതിനാല്‍ നായകന്‍റെ തൊപ്പി വളരെയധികം ആസ്വദിക്കുന്നുണ്ട്. സ്കോര്‍ പിന്തുടരുന്നതും മനക്കണക്ക് കൂട്ടി കളിക്കുന്നതും ഇഷ്ടപ്പെടുന്നു. എന്നാല്‍ ധോണിയില്‍ നിന്നാണ് നായകന്റെ പാഠങ്ങള്‍ അധികവും പഠിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ വളരെയടുത്ത് ധോണിയെ നിരീക്ഷിക്കാറുണ്ട്. ടീമിലെ വൈസ് ക്യാപ്റ്റനാകുന്നതിന് മുന്‍പ് കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ധോണിക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നതായും കോലി വെളിപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios