ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിയെ പുകഴ്‍ത്തി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകരില്‍ ഒരാളാകാനുള്ള കഴിവ് വിരാട് കോലിക്കുണ്ടെന്ന് ഗാംഗുലി പറഞ്ഞു.

അടുത്ത 15 മാസങ്ങളായിരിക്കും കോലിക്ക് പ്രധാനപ്പെട്ടത് എന്ന് ഞാന്‍ കരുതുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവടങ്ങളിലുള്ള പരമ്പരകളും ലോകകപ്പും ആയിരിക്കും പ്രധാനം. എനിക്ക് തോന്നുന്നു കോലി ശരിയായ ദിശയിലാണെന്നാണ്. ടീം സന്നദ്ധരാക്കുകയാണ് കോലി ചെയ്യുന്നത്. താരങ്ങളെ തെരഞ്ഞെടുക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ന്യൂസിലാന്‍ഡിനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല- സൗരവ് ഗാംഗുലി പറഞ്ഞു.